ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ല
November 8, 2019 1:00 pm
0
ജീവനക്കാർക്ക് ശമ്പളംകിട്ടിയിട്ട് 10 മാസം ആയി. അധികൃതരുടെ മറുപടി രാജ്യവ്യാപകമായുള്ള ഈ പ്രതിസന്ധിക്ക് നൽകാൻ പണമില്ലെന്നത് മാത്രമാണ്. കേരളത്തിലെ ആറായിരത്തോളം തൊഴിലാളികളുൾപ്പെടെ രാജ്യത്തെ അരലക്ഷത്തോളം പേർക്ക് കഴിഞ്ഞ ഫെബ്രുവരി മുതലാണ് ശമ്പളം കിട്ടാത്തത്. 8,076 പേരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ആയിരത്തിലേറെപ്പേരെ ഫെബ്രുവരിക്കുശേഷം പിരിച്ചുവിട്ടു. ഓണവും ശമ്പളമില്ലാതെ പിന്നിട്ടതോടെ സെപ്റ്റംബർ 19-ന് തൊഴിലാളികൾ പണിമുടക്ക് തുടങ്ങി.
നവംബർ അഞ്ചിന് തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജരുമായി സംഘടനകൾ നടത്തിയ ചർച്ചയും ഫലംകണ്ടില്ല. കേരളത്തിൽ മാത്രമായി ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണുണ്ടായത്. പിന്നീട് ഇതേപ്രശ്നവുമായി ബി.എസ്.എൻ.എൽ. ചെയർമാൻ പി.കെ. പുർവറെ സമീപിച്ചു. കരാർ തൊഴിലാളികൾക്ക് കൊടുക്കാൻ പണമില്ലെന്ന മറുപടി കിട്ടി.
ഇ.പി.എഫ്., ഇ.എസ്.ഐ. തുടങ്ങിയ ആനുകൂല്യങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. ഇതുള്ളതുകൊണ്ടാണ് പലരും തുച്ഛമായ വേതനമായിട്ടും വിട്ടുപോകാതെ നിൽക്കുന്നതും.