ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു
March 24, 2021 3:05 pm
0
ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
അദ്ദേഹവുമായി അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം.
നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, രണ്‍ബീര്‍ കപൂര്‍, താര സുതാരിയ, മനോജ് ബാജ്‌പേയി, സിദ്ദാര്‍ത്ഥ് ചതുര്‍വേദി തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.