Thursday, 23rd January 2025
January 23, 2025

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

  • March 24, 2021 1:47 pm

  • 0

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. സാമ്ബത്തിക നയങ്ങളും സര്‍ക്കാര്‍ ചെലവുകളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിച്ചിരുന്നു.

യുഎഇയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്ബനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളില്‍ വഹിച്ചിട്ടുണ്ട്.യുഎഇയിലെ സമ്ബദ് വ്യവസ്ഥയെയും തൊഴില്‍ കമ്ബോളത്തെയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുദുബായ് മുനിസിപ്പാലിറ്റി, അല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് അലുമിനിയം (ദുബാല്‍), ദുബായ് നാച്യുറല്‍ ഗ്യാസ് കമ്ബനി ലിമിറ്റഡ്, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയുടെ നേതൃസ്ഥാനം വഹിച്ചു. 2006 ല്‍ റോയല്‍ ബ്രിട്ടീഷ് കോളജില്‍ നിന്ന് മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബഹുമതി നേടുന്ന ആദ്യ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. റോയല്‍ ബ്രിട്ടീഷ് കോളജ്ലണ്ടന്‍, എഡിന്‍സ്ബര്‍ഗ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്ന് ഇന്റേണല്‍ മെഡിസിനായി ഓണററി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.