
കേരളത്തില്‍ ബിജെപിക്ക് സീറ്റ് കൂടും; രണ്ടു സീറ്റില്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത് ചെറിയ തിരിച്ചടി: അമിത്ഷാ
March 24, 2021 11:11 am
0
ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് രണ്ടു സീറ്റില്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തത് പാര്‍ട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത്ഷാ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം. ‘ജയ് ശ്രീറാം‘ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ പ്രചാരണത്തിനായി ചൊവ്വാഴ്ച രാത്രിയിലാണ് അമിത്ഷാ കൊച്ചിയിലെത്തിയത്. ഇന്നു രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജംഗ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്ക് റോഡ് ഷോ.
പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക്. 2.30ന് പുറ്റിംഗല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ചാത്തന്നൂരില്‍ നിന്ന് മലന്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടേക്ക്.
4.35ന് ഹെലിക്കോപ്റ്ററില്‍ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. വൈകിട്ട് 5.45ന് കോയന്പത്തൂരിലേക്ക് പോകും.