മൂന്നു മാസത്തിനിടെ ഫേസ്ബുക്ക് അടച്ചുപൂട്ടിയത് 130 കോടി വ്യാജ അക്കൗണ്ടുകള്‍
March 22, 2021 4:29 pm
0
ന്യൂയോര്‍ക്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍– ഡിസംബര്‍ കാലയളവില്‍ സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക് 130 കോടി വ്യാജ അക്കൗണ്ടുകള്‍ അടച്ചുപൂട്ടി. കമ്ബനി വാര്‍ത്ത കുറിപ്പിലാണ് ഇത് പങ്കുവെച്ചത്. കോവിഡ്-19, കോവിഡ് വാക്സിന് എന്നിവയുമായി ബന്ധപ്പെട്ട 1.2 കോടി ഉള്ളടക്കങ്ങളും ഇതേ കാലയളവില്‍ നീക്കം ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങളെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയവയാണ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ 2020 അവസാന പാദത്തില്‍ ശരാശരി 280 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.