Thursday, 1st May 2025
May 1, 2025

തീവണ്ടികളില്‍ ഇനി രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാനാവില്ല

  • March 22, 2021 4:11 pm

  • 0

കൊല്ലം: തീവണ്ടികളിലെ എ.സി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്ക്. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചു മണി വരെ നിര്‍ബന്ധമായും ഓഫ് ചെയ്തിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീ പിടുത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എ.സി കോച്ചുകളില്‍ രാത്രിയില്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ ചാര്‍ജ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. തുടര്‍ന്നാണ് നിബന്ധന കര്‍ശനമാക്കിയത്. ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ എ.സി മെക്കാനിക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദക്ഷിണ റയില്‍വേ താക്കീത് നല്‍കിയിരുന്നു. എന്നിട്ടും ഇതില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ മിന്നല്‍പ്പരിശോധനകള്‍ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കാനുമാണ് തീരുമാനം.