
രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും
March 22, 2021 10:06 am
0
കൊച്ചി: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി, സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികളുമായി സംവാദം നടത്തും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും തുടര്‍ന്ന് പങ്കെടുക്കും.
വൈകിട്ട് നാലിന് ആലപ്പുഴയിലേക്ക് പുറപ്പെടും. പിന്നീട് അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
ചൊവ്വാഴ്ച കോട്ടയം, എറണാകുളം ജില്ലകളിലെ പ്രചാരണ യോഗങ്ങളിലും പങ്കെടുക്കും.