Thursday, 1st May 2025
May 1, 2025

വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ടു; ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ്

  • March 19, 2021 4:06 pm

  • 0

കൊച്ചി : വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. സി.ബി.ഐക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

നേരത്തെ കേസ് സി.ബി.ഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും ഇതില്‍ ചില അവ്യക്തതകള്‍ നിലനിന്നിരുന്നു.

ഇതില്‍ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ അവ്യക്തകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കോടതി മേല്‍നോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്.

ഈ ഘട്ടത്തിലാണ് കോടതി ഇടപെടല്‍. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാല്‍ അകേസിനെ അത് ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് എസ്.പി.ക്കാണ് കേസ് എറ്റെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.