Friday, 2nd May 2025
May 2, 2025

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു

  • March 19, 2021 12:46 pm

  • 0

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കാവ്യാ മാധവന്‍ സാക്ഷിവിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു.

എന്നാല്‍ മറ്റ് രണ്ട് സാക്ഷികളുടെ വിസ്താരം തുടങ്ങുന്നതിനാല്‍ കാവ്യാ മാധവന്റെ വിസ്താരം മാറ്റിവെക്കുകയായിരുന്നു.

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്.

നിലവില്‍ കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.