
തൃശൂര്‍ കണ്ടശാംകടവില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു
March 19, 2021 10:10 am
0
തൃശൂര്‍ കണ്ടശാംകടവില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മാമ്ബുള്ളി കാരമുക്ക് സ്വദേശി ഗോപാലന്‍(70), ഭാര്യ മല്ലിക(60), ഇവരുടെ മകന്‍ റിജോയ് എന്ന റിജു(40) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. റിജോയ് പ്രവാസിയായിരുന്നു.
ഗാര്‍ഹിക പീഡനം ആരോപിച്ച് കഴിഞ്ഞ ദിവസം റിജുവിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. റിജു രണ്ടാമത് കല്യാണം കഴിച്ചിരുന്നു.