അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം
March 17, 2021 11:25 am
0
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണമെന്ന് റിപ്പോര്‍ട്ട്. വെടിവയ്പില്‍ ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. എന്നാല്‍ വെടിയുതിര്‍ത്തതെന്ന് കരുതുന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് വടക്കു കിഴക്കന്‍ അത്‌ലാന്റയിലാണ്. ഇവിടത്തെ മൂന്ന് മസാജ് പാര്‍ലറുകളില്‍ അക്രമി വെടിയുതിര്‍ത്തുകയായിരുന്നു.
പൊലീസ് പറയുന്നത് മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ്. പൊലീസ് ഈ നിഗമനത്തില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബര്‍ട്ട് ആരോണ്‍ ലോങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.