നേട്ടത്തില്‍ സൂചികകള്‍: സെന്‍സെക്‌സില്‍ 103 പോയന്റ് നേട്ടം
March 17, 2021 10:29 am
0
മുംബൈ: സെന്‍സെക്സ് സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 103 പോയന്റ് നേട്ടത്തില്‍ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്.
എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, യുപിഎല്‍, വിപ്രോ, ഐടിസി, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബിപിസിഎല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മ, ബാങ്ക്, മെറ്റല്‍ സൂചികകള്‍ നഷ്ടത്തിലും എഫ്‌എംസിജി, ഐടി സൂചികകള്‍ നേട്ടത്തിലുമാണ്.