ബിറ്റ്കോയിന് സമ്ബൂര്‍ണ വിലക്ക് ഏര്‍പെടുത്തിയേക്കും
March 15, 2021 3:10 pm
0
ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികളെ ചൊല്ലി രാജ്യത്ത് തുടരുന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് പുതിയ കേന്ദ്ര നിയമം ഉടനെന്ന് റിപ്പോര്‍ട്ട്. ബിറ്റ്കോയിന് ഉള്‍പെടെ എല്ലാ ക്രി്പ്റ്റോകറന്സികളും രാജ്യത്ത് നിരോധിക്കുന്നതാകും നിയമമെന്നാണ് സൂചന. ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നതും ഇത്തരം കറന്‍സികള്‍ കൈവശം വെക്കുന്നതും ശിക്ഷാര്‍ഹമാക്കുന്നതുമാകും നിയമം. രാജ്യത്ത് ബിറ്റ്കോയിന്, ഡോഗികോയിന്‍ തുടങ്ങിയ ക്രിപ്റ്റോകറന്സികളില് നിക്ഷേപിച്ചവരെ കൂടി നിയമം ലക്ഷ്യമിടും. ഉടമസ്ഥത, മൈനിങ്, വ്യാപാരം, ക്രിപ്റ്റോ ആസ്തികളുടെ കൈമാറ്റം തുടങ്ങിയവയെല്ലാം നിയമം മൂലം നിരോധിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മാസങ്ങളായി നിരോധനം സംബന്ധിച്ച് സൂചനകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും നിയമം മൂലം ഇതുവരെയും വിലക്ക് വീണിട്ടില്ല. ഇന്ത്യ സമ്ബൂര്‍ണമായി വിലക്കുന്ന പക്ഷം, വലിയ സമ്ബദ്വ്യവസ്ഥകളില് ആദ്യ രാജ്യമാകും ഇന്ത്യ. ക്രിപ്റ്റോകറന്‍സി വ്യാപാരമുള്‍പെടെ നിരോധിച്ച ചൈന കൈവശം വെക്കുന്നത് വിലക്കിയിട്ടില്ല.
നിരോധിച്ച് നിയമം പാസാക്കിയാലും നേരത്തെ കൈവശമുള്ളവര്‍ക്ക് ഇത് മരവിപ്പിക്കുകയോ മറ്റ് അടിയന്തര നടപടികള്‍ സ്വീകരിക്കാനോ ചെയ്യാന്‍ ആറ് മാസം ഇളവ് നല്‍കും.
രാജ്യത്ത് 80 ലക്ഷത്തോളം പേര്‍ ഇതിനകം ക്രിപ്റ്റോകറന്സികളില് നിക്ഷേപമിറക്കിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. 140 കോടി ഡോളര്‍ മൂല്യം വരും ഇവരുടെ നിക്ഷേപത്തിന്. ഒരു വര്‍ഷത്തിനിടെ ക്രിപ്റ്റോ കറന്‍സികളില്‍ 30 ഇരട്ടി ഇടപാടുകള്‍ നടന്നതായും റോയിേട്ടഴ്സ് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇടപാടുകാരിലൊരാളായ യൂനോകോയിന്‍ മാത്രം 20,000 പുതിയ ഇടപാടുകാരെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.
ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ച് ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കലാണ് സര്‍ക്കാര്‍ നയമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയിരുന്നു. ഒരു ബിറ്റ്കോയിന് 60,000 ഡോളര്‍ വരെയാണ് മൂല്യം ഉയര്‍ന്നത്. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക് ഉള്‍പെടെ മുന്‍നിര വ്യവസായികള്‍ പരസ്യമായി ഇവയില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു മൂല്യകുതിപ്പ്.
അതേ സമയം, ക്രിപ്റ്റോകറന്‍സികള്‍ക്ക് എല്ലാ വാതിലുകളും കൊട്ടിയടക്കില്ലെന്ന് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ശനിയാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.