
പിണറായി വിജയന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
March 15, 2021 12:51 pm
0
കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു . വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡവലപ്മെന്റ് കമീഷണര്‍ (ജനറല്‍ ) ബെവിന്‍ ജോണ്‍ വര്‍ഗീസ് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്.
സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പകല്‍ 11.05 നാണ് മുഖ്യമന്ത്രി കലക്ടറേറ്റില്‍ എത്തിയത്. രണ്ടു സെറ്റ് പത്രികകളാണ് നല്‍കിയത്. ഒന്നില്‍ സിപി ഐ എം നേതാവും ധര്‍മടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായ പി ബാലനും മറ്റൊന്നില്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രനും നിര്‍ദേശിച്ചു.
സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായത്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്, നേതാക്കളായ എന്‍ ചന്ദ്രന് , കെ കെ രാജന്, അഡ്വ. എ ജെ ജോസഫ് , രാജേഷ് പ്രേം എന്നിവരും കലക്ടറേറ്റില്‍ എത്തിയിരുന്നു.
ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് പിണറായി വിജയന് പറഞ്ഞു. ‘പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്‍്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കും.’ പിണറായി പറഞ്ഞു.