Thursday, 23rd January 2025
January 23, 2025

കൊറോണ വൈറസ്​ വുഹാന്‍ ലാബില്‍ നിന്ന്​ പടര്‍ന്നതിന്​ തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന

  • March 12, 2021 2:57 pm

  • 0

ബെയ്​ജിങ്​: കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടര്‍ന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയില്‍നിന്നാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ മുതല്‍ നിരവധി പേര്‍ പ്രചരിപ്പിച്ചിരുന്നുവെങ്കിലും തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഗൂഢാലോചന സിദ്ധാന്തത്തിന്‍റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്​ധ സംഘമാണ്​ ലബോറട്ടറിയില്‍നിന്ന്​ ​കൊറോണ വൈറസ്​ ചോര്‍ന്നതിന്​ തെളിവില്ലെന്ന്​ വ്യക്​തമാക്കിയത്​. ലാബില്‍നിന്ന്​ കണ്ടംചാടുന്നതിന്പകരം ഇവ രാജ്യത്തെ നിയന്ത്രണങ്ങളില്ലാത്ത വന്യജീവി വ്യാപാരം വഴി വന്നതാകാമെന്ന്​ സംഘം പറയുന്നു.

വുഹാനിലെ വന്യജീവി മാംസ വില്‍പന കേന്ദ്രത്തില്‍ നിന്ന്​ പടര്‍ന്നതിന്​ തെളിവ്​ കണ്ടെത്തിയിട്ടുണ്ടെന്നാണ്​​ വെളിപ്പെടുത്തല്‍ദക്ഷിണ ചൈനീസ്​ നഗരത്തിലാണ്​ ആദ്യം രോഗിയെ കണ്ടത്​. വുഹാന്‍ മാര്‍ക്കറ്റിലെത്തിയവരിലായിരുന്നു രോഗബാധ. സമീപത്തും രോഗവാഹകരായ വവ്വാലുകളെ കണ്ടെത്തി.