അമേരിക്കയില്‍ 24 മണിക്കൂറിനിടെ 59,176 പേര്‍ക്ക് കോവിഡ്
March 12, 2021 2:21 pm
0
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 59,176 പേരാണ് വൈറസ് ബാധിതരായത് .ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 29,922,305 ആയി ഉയര്‍ന്നു . 1,392 പേര്‍കൂടി മരണത്തിനു കീഴടങ്ങിയപ്പോള്‍ ആകെ മരണം 543,585 ആയി .
20,717,717 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 8,661,003 പേര് ഇപ്പോഴും രോഗബാധിതരാണെന്നാണ് കണക്കുകള്‍. 374,406,501 പേര്‍ക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ , ടെക്സസ്, ഫ്ളോറിഡ, ഇല്ലിനോയിസ്, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.