ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു; സെന്‍സെക്സ് 507 പോയിന്റ് നേട്ടത്തില്‍
March 12, 2021 11:26 am
0
മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് 507 പോയിന്റ് നേട്ടത്തില്‍ 51,787ലും നിഫ്റ്റി 136 പോയിന്റ് ഉയര്‍ന്ന് 15,310ലും വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിലെ 1214 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 197 ഓഹരികള്‍ നഷ്ടത്തിലുമാണ്. 97 ഓഹരികള്‍ക്ക് മാറ്റമില്ല.
നെസ്ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്. ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് എന്നീ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6ശതമാനം, 0.8ശതമാനം നേട്ടത്തിലാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.3ശതമാനം ഉയര്‍ന്നു.