ആഴ്‌ചയില്‍ രണ്ട് ദിവസം മത്സ്യം കഴിക്കൂ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയൂ
March 10, 2021 4:14 pm
0
മത്സ്യം കഴിക്കാന്‍ ഇഷ്‌ടമല്ലാത്തവര്‍ വളരെ ചുരുക്കം പേരെ കാണൂ അല്ലേ. പല തരത്തിലുള്ള മത്സ്യങ്ങള്‍ നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ഇന്ന് ലഭ്യമാണ്. ചോറിനൊപ്പവും ചപ്പാത്തിപോലുള്ള മറ്റ് ആഹാരങ്ങള്‍ക്കൊപ്പവും നമ്മള്‍ മീന്‍ കറിയും മറ്റും കഴിക്കാറുമുണ്ട്.
എന്നാല്‍, രുചിയുടെ കാര്യത്തില്‍ മാത്രമല്ല മത്സ്യങ്ങള്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. നമുക്ക് പല രോഗങ്ങളും വരാതിരിക്കാനും ഈ കുഞ്ഞന്‍ മീനുകള്‍ക്ക് സഹായിക്കാന്‍ കഴിയും. ഇത് വെറുതെ പറയുന്നതല്ല, പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞ കാര്യമാണിത്. ആഴ്‌ചയില്‍ രണ്ട് തവണ എണ്ണമയമുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ അപകട സാധ്യതയുള്ള ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച അസുഖങ്ങള്‍ (കാര്‍ഡിയോ വസ്‌കുലര്‍ ഡിസീസ്, സിവിഡി) തടയാന്‍ വരെ സഹായിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡ് ആണ് ഏറ്റവും പ്രധാനമായ ഘടകമെന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള പ്രധാന സിവിഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അപകട സാധ്യത കൂടിയ ആറിലൊന്ന് ആളുകള്‍ ഓരോ ആഴ്‌ചയും ഒമേഗ -3 അടങ്ങിയിരിക്കുന്ന മത്സ്യം കഴിച്ചിരുന്നു.
”മത്സ്യം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖം ഉള്ളവരില്‍ കാര്യമായ ഗുണം ചെയ്യും”, മക്‌മാസ്‌റ്റര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ലീഡ് കോ–ഓഥര്‍ ആര്‍ഡ്രൂമെന്‍്റെ പറഞ്ഞു. ”ഹൃദയ സംബന്ധമായ രോഗം ഉള്ളവരില്‍ മത്സ്യത്തിന്‍്റെ ഉപയോഗം പ്രത്യേകിച്ച് എണ്ണമയമുള്ള മത്സ്യത്തിന്‍്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നത് മിതമായ ഹൃദയാരോഗ്യത്തിന് മികച്ചതാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെഎഎംഎ ഇന്‍്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിനായി, നാല് പഠനങ്ങളിലായി 1,92,000 ആളുകളെ (അതില്‍ സിവിഡിയുമായി ബന്ധപ്പെട്ട് 52,000 പേരും ഉള്‍പ്പെടുന്നു) ടീം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി പി എച്ച് ആര്‍ ഐ നടത്തിയ നിരവധി പഠനങ്ങളില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ വിശകലനം.
അതേസമയം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇത്താത്തവരില്‍ മീന്‍ കഴിക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണങ്ങള്‍ ഇല്ലെന്ന് ഒരു സംഘം അഭിപ്രായപ്പെട്ടു. ഒമേഗ-3 അടങ്ങിയ മത്സ്യം കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞ ആളുകള്‍ക്ക് സിവിഡിയില്‍ നിന്ന് മിതമായ സംരക്ഷണം നേടാന്‍ ആയേക്കുമെന്നും ഗവേഷകര്‍ പറയുന്നു. എങ്കിലും ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ഒമേഗ-3 അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ കൂടുതല്‍ ഗുണം ചെയ്യുന്നത്.
ഈ പഠനങ്ങളിലൂടെ, ഹൃദയ സംബന്ധമായ രോഗമുള്ളവരോട് എണ്ണമയമുള്ള മത്സ്യങ്ങള്‍ കഴിക്കാന്‍ നമുക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നതാണ്. ഒരു പരിധിവരെ രോഗ ശമനത്തിന് ഈ ചികിത്സ കൊണ്ട് ഫലം ഉണ്ടായേക്കാം. ദിവസേന പലതരം മത്സ്യങ്ങള്‍ കഴിക്കുന്നതിന് പകരം ആഴ്‌ചയില്‍ രണ്ട് ദിവസമെങ്കിലും എണ്ണമയമുള്ള, ഒമേഗ -3 അടങ്ങിയിരിക്കുന്ന മത്സ്യങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശുപാര്‍ശ ചെയ്യാന്‍ മറക്കല്ലേ.