Thursday, 23rd January 2025
January 23, 2025

ബിബിസിയുടെ ആജീവനാന്ത പുരസ്‌കാരം അഞ്ജു ബോബി ബോര്‍ജിന്

  • March 10, 2021 1:11 pm

  • 0

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബി.ബി.സി നല്‍കുന്ന ആജീവനാന്ത പുരസ്‌കാരം മലയാളി ലോങ്ജമ്ബ് താരം അഞ്ജു ബി. ജോര്‍ജിന്.

ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപിയാണ് ഈ വര്‍ഷത്തെ മികച്ചതാരം. ഷൂട്ടിങ്ങിലെ മനു ഭേക്കറെയാണ് മികച്ച ഭാവിതാരമായി തിരഞ്ഞെടുത്തത്.

2003-ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് അഞ്ജു വെങ്കലം നേടി. ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ് അഞ്ജു. ഒളിമ്ബിക്‌സിലും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്.

കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയാണ് അഞ്ജു. റോബര്‍ട്ട് ബോബി ജോര്‍ജാണ് ഭര്‍ത്താവ്അഞ്ജുവിന്റെ പരിശീലകനാണ് റോബര്‍ട്ട് ബോബി ജോര്‍ജ്. ഇരുവരും ഇപ്പോള്‍ ബെംഗളൂരുവില്‍ പരിശീലനരംഗത്തുണ്ട്.

ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ജു.

മലയാളി ഒളിമ്ബ്യന്‍ പി.ടി. ഉഷയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷം ബി.ബി.സി. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.