Thursday, 1st May 2025
May 1, 2025

ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു: ഹരീഷ് പേരടി

  • March 10, 2021 12:29 pm

  • 0

ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി നടന്‍ ഹരീഷ് പേരടി. നാടകക്കാരന് അഭിമാനം ഇല്ലാത്ത ഈ ലോകത്ത് സര്‍ക്കാറിനെ എന്തിനു പിന്തുണയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സിനിമയ്ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും നാടകക്കാരന് മാത്രം വേദിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നാടകമേളയായ ഐ.ടി.എഫ്..കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…