ആദ്യ ക്വാഡ് ഉച്ചകോടി…. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും
March 10, 2021 11:36 am
0
വാഷിംഗ്ടണ്‍:ചൈനയ്ക്ക് പണികൊടുക്കാനുള്ള ക്വാഡ് നേതാക്കളുടെ പ്രഥമ വെല്‍ച്വല്‍ ഉച്ചകോടി 12ന് നടക്കും. ക്വാഡ് രാഷ്ട്രത്തലവന്മാരായ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ചൈനയുടെ വളരുന്ന സൈനിക–സാമ്ബത്തിക ശക്തിയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യവും അതിനുള്ള ശ്രമങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
നേരത്തേ തന്നെ ചൈനയുടെ ഭീഷണി നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമായ സൂചന നല്‍കിയിരുന്നു. ചൈനയുടെ ഭീഷണിക്കൊപ്പം കൊവിഡ്, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാവും. ഇന്തോ– പസഫിക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കാനായി ജപ്പാന്‍, ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നര രൂപം നല്‍കിയ കൂട്ടായ്മയാണ് ക്വാഡ്.
ഉച്ചകോടിക്ക് മുന്നോടിയായി നരേന്ദ്രേമോദി, ജപ്പാന്‍ പ്രധാനമന്ത്രി എന്നിവരുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഉല്പാദനശേഷി കൂട്ടുന്നതിന് സാമ്ബത്തിക പിന്തുണ നന്‍കാനും ക്വാഡ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്കായി വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം സഹായം നല്‍കുന്നതിനാണ് തീരുമാനമെടുത്തത്.
അതേസമയം, ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രത്യേക ചര്‍ച്ചകള്‍ നടത്തിയേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. നേരത്തേ മോദിയും ബൈഡനും തമ്മില്‍ രണ്ട് വട്ടം ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജോ ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണ് ഇരുവരും തമ്മില്‍ അവസാനമായി സംസാരിച്ചത്. മേഖലയിലെ പ്രശ്നങ്ങള്‍ അടക്കം ഇതില്‍ ചര്‍ച്ചയായിരുന്നു.