ഇന്ത്യയെ അഭിനന്ദിച്ചും ആതിഥ്യമര്യാദയ്‌ക്ക് നന്ദി അറിയിച്ചും ജോ റൂട്ട്
March 8, 2021 4:31 pm
0
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്ബര വിജയം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. തന്റെ ട്വിറ്റര്‍ പേജിലിട്ട കുറിപ്പിലൂടെയാണ് ജോ റൂട്ടിന്റെ അഭിനന്ദനം.
പരമ്ബരയില്‍ നിന്നും ഇംഗ്ലണ്ടിന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയതായും ഇന്ത്യയുടെ ആതിഥ്യമര്യാദയ്‌ക്ക് നന്ദി പറയുന്നതായും ജോറൂട്ട് ട്വിറ്ററില്‍ കുറിച്ചു.
ഈ പര്യടനത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനായി. ഒരു വ്യക്തി എന്ന നിലയിലും ടീം എന്ന നിലയിലും ഞങ്ങള്‍ മെച്ചപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പരമ്ബര വിജയിച്ച ഇന്ത്യയുടെ മികവിനെ അംഗീകരിക്കുന്നു. ആതിഥ്യമര്യാദയ്‌ക്കും നന്ദി ജോ റൂട്ട് പറഞ്ഞു.