
ബി.ജെ.പിയിലെത്തിയ പന്തളം പ്രതാപന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംശയ നിഴലില്‍
March 8, 2021 1:44 pm
0
പന്തളം: പന്തളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി പാളയത്തില്‍ എത്തിയതില്‍ ഞെട്ടലോടെ സഹപ്രവര്‍ത്തകര്‍. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരെന്റ സഹോദരനും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. കെ. പ്രതാപന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായില്നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിെന്റ നേതൃത്വനിരയില്‍ ഉണ്ടായിരുന്ന പ്രതാപന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിെന്റ പന്തളം നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നു. മുന്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചുണ്ട്.
കഴിഞ്ഞ തവണയും ഇക്കുറിയും നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിെന്റ സ്ഥാനാര്‍ഥിപ്പട്ടികയില്‍ എത്തിയിരുന്നെങ്കിലും സീറ്റ് നല്‍കിയില്ല.
ഇപ്രാവശ്യവും യു.ഡി.എഫ് പട്ടികയില്‍ ഉണ്ടായിരുെന്നങ്കിലും കെ.പി.സി.സിയുടെ മുമ്ബില്‍ എത്തിയപ്പോള്‍ പ്രതാപെന്റ പേര് ഒഴിവാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയ പന്തളം നഗരസഭയില്‍ കോണ്‍ഗ്രസിെന്റ തെരഞ്ഞെടുപ്പ് ചുക്കാന്‍പിടിച്ച പ്രതാപെന്റ നീക്കങ്ങളില്‍ ഇതോടെ സംശയം ഉയര്‍ന്നുകഴിഞ്ഞു.
പന്തളം എന്‍.എസ്.എസ് കോളജില്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം തുടങ്ങിയ പ്രതാപന് കെ.എസ്.യു, സേവാദള്‍ സംഘടനയുടെ ജില്ല നേതാവായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.സി.സി അംഗം, കെ.പി.സി.സി നിര്‍വാഹക സമിതി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.