
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളില്‍ നിന്ന് ഇ ശ്രീധരന്‍്റെ ഫോട്ടോകള്‍ മാറ്റാന്‍ നിര്‍ദ്ദേശം
March 8, 2021 11:33 am
0
തിരുവനന്തപുരം: ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് ഓഫീസുകളില്‍ നിന്ന് ചിത്രം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളില്‍ ഒരാളായിരുന്നു മെട്രോ മാന്‍ ഇ ശ്രീധരന്‍. ഗായിക കെ എസ് ചിത്രയും കമ്മീഷന്റെ ഐക്കണായിരുന്നു.
കെ എസ് ചിത്രയും ഐക്കണായി തുടരും. ശ്രീധരന്‍ സ്ഥാനത്തേക്ക്
ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് 2019ലാണ് ശ്രീധരനെയും കെ എസ് ചിത്രയും തെരഞ്ഞെടുപ്പ് ഐക്കണുകളായി പ്രഖ്യാപിച്ചത്. വോട്ടര്‍മാരെ ബോധവത്കരിക്കാനും കൂടുതല്‍ പേരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാനും വേണ്ടിയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഐക്കണുകളായി സമൂഹത്തില്‍ മാനിക്കപ്പെടുന്ന വ്യക്തികളെ തെരഞ്ഞെടുക്കുന്നത്.