
ഡോളര്‍കടത്ത്: കേന്ദ്ര ഏജന്‍സികളുടേത് ഉമ്മാക്കി; എന്‍റെ രോമത്തില്‍ തൊടാനാവില്ല -മന്ത്രി കെ.ടി. ജലീല്‍
March 5, 2021 3:56 pm
0
തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു.
മൂന്ന് അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട് പറന്നത്. എന്നിട്ട് അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക് പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇടപാടില്‍ പങ്കുണ്ട് എന്നായിരുന്നു സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലുള്ളത്.