സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു
March 5, 2021 2:13 pm
0
തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ വില ഗ്രാമിന് 4145 നിരക്കില്‍ 33,160 രൂപയായി കുറഞ്ഞിരിക്കുകയാണ്.
ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. അഞ്ച് ദിവസമായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവാണ് കാണാന്‍ സാധിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 1280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന്റെ വില 520 രൂപ കുറഞ്ഞ് 33,440 ല്‍ എത്തിയിരുന്നു.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായാണ് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ കുറവ് പ്രകടമായത്.