Thursday, 23rd January 2025
January 23, 2025

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച: കോലി പൂജ്യത്തിന് പുറത്ത്, ഇംഗ്ലണ്ട് പിടിമുറുക്കുന്നു

  • March 5, 2021 12:35 pm

  • 0

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 70 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205 റണ്‍സ് പിന്തുടരുന്ന നായകന്‍ വിരാട് കോലി റണ്‍സൊന്നും എടുക്കാതെ പുറത്തായത് തിരിച്ചടിയായി. എട്ട് പന്ത് നേരിട്ട കോലിയെ ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സിന്റെ കെെകളിലെത്തിച്ചു പുറത്താക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റോക്സ്, ലീച്ച്‌, ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 27 റണ്‍സെടുത്ത രോഹിത്തും 28 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പടെ 18 റണ്‍സ് നേടിയ രഹാനെയാണ് ക്രീസില്‍.