ന്യൂസിലന്‍ഡില്‍ തുടര്‍ ഭൂചലനങ്ങള്‍, സുനാമി ആശങ്ക; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
March 5, 2021 12:16 pm
0
വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തില്‍ വെള്ളിയാഴ്ചയുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ന്യൂസിലന്‍ഡ്, ന്യൂ കലെഡോണിയ, വനൗട്ടു എന്നിവടങ്ങളിലെ തീരദേശനിവാസികളെ തത്‌സ്ഥാനത് നിന്നും ഒഴിപ്പിച്ചു. ഫ്രഞ്ച് സമുദ്രാതിര്‍ത്തിയില്‍ പത്തടി ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് തീരദേശവാസികളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. പിന്നീട് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.
ഈ സാഹചര്യത്തില്‍ ബീച്ചുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും മത്സ്യബന്ധനത്തിനും മറ്റുമായി കടലിലിറങ്ങരുതെന്നും നിരത്തുകളിലേക്ക് കൂട്ടമായെത്തി ഗതാഗതടസ്സമുണ്ടാക്കാതിരിക്കാനും എമര്‍ജന്‍സി സര്‍വീസസ് വക്താവ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. തീരപ്രദേശങ്ങളില്‍ വീടുകളിലുള്ളവരോട് വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ആവശ്യപ്പെട്ടു.
ഭൂകമ്ബമാപിനിയില്‍ 8.1 തീവ്രതയിലുള്ള ഭൂചലനം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. അതിന് മുമ്ബായി 7.4, 7.3 തീവ്രതയുള്ള ഭൂചനങ്ങള്‍ ഉണ്ടായിരുന്നു. തീരങ്ങള്‍ക്ക് സമീപത്തല്ല ഭൂകമ്ബങ്ങളുണ്ടായതെങ്കിലും ചലനങ്ങളുടെ ഫലമായി സുനാമി സാധ്യത നിലനില്‍ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. അതെ സമയം ന്യൂസിലന്‍ഡില്‍ ഭൂചലനങ്ങളുണ്ടാകാറുണ്ടെങ്കിലും ഇത്രയും തീവ്രതയുള്ള ചലനങ്ങള്‍ ഇതിന് മുമ്ബ് താനനുഭവിച്ചിട്ടില്ലെന്ന് എമര്‍ജന്‍സി സര്‍വീസസ് മന്ത്രി കിരി അലാന്‍ വ്യക്തമാക്കി .