Thursday, 23rd January 2025
January 23, 2025

‘ആണും പെണ്ണും’ റിലീസിനൊരുങ്ങുന്നു

  • March 3, 2021 4:21 pm

  • 0

മലയാളം ആന്തോളജി ചിത്രമായ ആണും പെണ്ണും മാര്‍ച്ച്‌ 26 ന് റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഇനി സിനിമയില്‍ ഉണ്ടാവുക.

ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ആസിഫ് അലിയെയും പാര്‍വതി തിരുവോത്തിനെയും കാണാനാകുന്നത്. ജനലരികെ ഇരുന്ന് കത്ത് വായിക്കുന്ന ആസിഫ് അലിയും വീട്ടില്‍ കാത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പാര്‍വതിയുടെ കഥാപാത്രത്തേയുമാണ് കാണാനാകുന്നത്. പരസ്പരം ചേര്‍ന്നിരുന്ന് സ്‌നേഹം പങ്കുവെക്കുന്ന റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടെ പോസ്റ്ററും പുറത്തുവന്നു.

പാര്‍വതി, ആസിഫ് അലി, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, സംയുക്ത മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് ഓരോ ചിത്രങ്ങളിലെയും അഭിനേതാക്കള്‍.

ജയ് കെ യുടെ സിനിമയില്‍ സംയുക്ത മേനോനും ജോജു ജോര്‍ജുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പാര്‍വതിയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേണുവാണ് ഒരുക്കുന്നത്.

റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി ‘ആണും പെണ്ണും’ ല്‍ ഉണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിന് ഉണ്ണി ആര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു സുരേന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.