Thursday, 1st May 2025
May 1, 2025

പോത്ത് കിടാവിനെ കൊന്ന് കെട്ടിത്തൂക്കി

  • March 3, 2021 2:13 pm

  • 0

മണര്‍കാട്: വിശപ്പടക്കാന്‍ തീറ്റ തേടി റബര്‍ തോട്ടത്തിലെത്തിയ പോത്തുംകിടാവിനെ കൊന്ന് കെട്ടിത്തൂക്കി കൊടും ക്രൂരത.ഒരു വയസ്സുള്ള കിടാവിനെയാണ് റബര്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. മണര്‍കാട് പഞ്ചായത്തിലെ അരീപ്പറമ്ബിലാണ് സംഭവം. റബര്‍ തോട്ടത്തിലെ വളര്‍ന്നു നില്‍ക്കുന്ന പച്ചപ്പുല്ല് തിന്നാനെത്തിയ കിടാവിനെ റബര്‍ മരത്തിന്റെ മുകളിലത്തെ ശിഖരത്തിലൂടെ കയറിട്ട് കഴുത്തില്‍ കുരുക്കി കെട്ടിത്തൂക്കുകയായിരുന്നു.

അരീപ്പറമ്ബ് മൂലേപ്പീടികയ്ക്കടുത്ത് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മൂലേക്കുളത്തില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള പോത്ത് കിടവാണിത്. വൈകുന്നേരമായിട്ടും കിടാവിനെ കാണാത്തതിനാല്‍ തിരഞ്ഞെത്തിയപ്പോഴാണ് റബര്‍ മരത്തില്‍ കെട്ടിത്തൂക്കിയനിലയില്‍ കണ്ടത്.

മൂക്കുകയറും കഴുത്തിലെ കയറുമായി ചേര്‍ത്തുകെട്ടിയ നിലയിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടാവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നടപടി ആരംഭിച്ചു.