
‘കോടതിയെ കബളിപ്പിച്ചോയെന്ന് സംശയം’; പാലാരിവട്ടം അഴിമതികേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി
March 3, 2021 1:07 pm
0
കൊച്ചി: പാലാരിവട്ടം അഴിമതികേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് പൊതു പരിപാടികളില്‍ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഇബ്രാഹിംകുഞ്ഞിനെതിരെ പരാമര്‍ശം നടത്തിയത്. എറണാകുളം ജില്ല വിട്ട് പോകാന്‍ അനുവദിക്കണം എന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. കേരളത്തിലെ പളളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോടതി നിരീക്ഷണം എതിരായത്തോടെ ഹര്‍ജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.