Thursday, 1st May 2025
May 1, 2025

സ്​റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ചതിന്​ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

  • March 3, 2021 12:49 pm

  • 0

കൊച്ചി: കളമശേരി പൊലീസ് സ്​റ്റേഷനില്‍ കോഫി വെന്‍ഡിങ്​ മെഷീന്‍ സ്ഥാപിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കില്‍ ആത്മഹത്യ ഭീഷണി കുറിപ്പ് ഇട്ടിരിക്കുന്നത്. ”മരണം കൊണ്ട് എല്ലാം അവസാനിക്കുമോആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലാ..നല്ല ചങ്കൂറ്റമുള്ളവരാണ്..” എന്നാണ്​ കുറിപ്പിട്ടിരിക്കുന്നത്​.

കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെയാണ്​ പി.എസ്​ രഘുവിനെ സസ്​പെന്‍ഡ്​ ചെയ്​തത്​. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പരിപാടിയെക്കുറിച്ച്‌ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു എന്ന പേരിലായിരുന്നു നടപടി. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ ഡി.സി.പിയെ ക്ഷണിക്കാതിരുന്നതിന്‍റെ പക തീര്‍ക്കലാണ് നടപടിക്ക്​ കാരണമായതെന്നാണ്​പൊലീസുകാര്‍ക്കിടയിലെ സംസാരം.

സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്​റ്റേഷന്‍ ജനസൗഹൃദമാക്കാനായി സ്​റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതിയാണ്​ പി.എസ്​ രഘുവിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിയത്​. ഇതിനു ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചതിന്​ പിന്നാ​െലയാണ്​ ഡി.സി.പിയു​െട സസ്​പെന്‍ഷന്‍ ഉത്തരവ്​ വന്നത്​.

സ്വന്തം പോക്കറ്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയാണ്​ രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെന്നും, പൊലീസ് പൊതുജനങ്ങളുമായി കൂടുതല്‍ സൗഹൃദത്തിലാകണമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം പാലിക്കുകയാണ്​ ചെയ്​തതെന്നാണ്​ പൊലീസുകാര്‍ പറയുന്നത്​.