Thursday, 23rd January 2025
January 23, 2025

മുട്ട കഴിച്ച് ഭാരം കുറയ്ക്കാം; പ്രമേഹവും ഫാറ്റി ലിവറും നിയന്ത്രിക്കാം!

  • March 3, 2021 10:35 am

  • 0

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ കൂടെ കഴിക്കാൻ തോരനും പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കിയ സാലഡും നിലക്കടല പോലെയുള്ള നട്സും ഉപയോഗിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കിഴങ്ങ് വർഗങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ അരി, ഗോതമ്പ് ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കുക. പകരം ബീൻസ്, പയർ, തൈര് എന്നിവ ഉപയോഗിക്കാം. ഇടയ്ക്കു വേണമെങ്കിൽ എണ്ണയില്ലാതെ വേവിച്ചതോ ഗ്രിൽ ചെയ്തെടുത്തതോ ആയ ബീഫ്, ചിക്കൻ, മീൻ എന്നിവ കൂടി ഉൾപ്പെടുത്താം.

എല്ലാവർക്കും ഈ ഡയറ്റ് ഗുണകരമായെന്നു വരില്ല. അസിഡിറ്റി, അലർജി, ഹൃദ്രോഗം തുടങ്ങിയ പ്രശ്നമുള്ളവർ ഈ ഡയറ്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്. പതിവായി കാണുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രം എടുക്കുക. ആദ്യത്തെ മൂന്നു ദിവസം ഡയറ്റ് പരീക്ഷിച്ച് മറ്റു പ്രശ്നങ്ങളൊന്നുമില്ല എന്നു കണ്ടാൽ പത്തു ദിവസത്തേക്കു തുടരാം. വയറെരിച്ചിൽ ഉണ്ടാവുകയാണെങ്കിൽ, ‍ഡയറ്റ് മൂന്നു ദിവസം തുടർന്ന്, ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തുടരാം. ഈ ഡയറ്റ് രീതി കൃത്യമായി പാലിച്ചാൽ പത്തു ദിവസത്തിനുള്ളിൽ നാലു മുതൽ ഏഴു കിലോ ഭാരമെങ്കിലും കുറയും. ഭാരം കുറയുക മാത്രമല്ല, പ്രമേഹം, ഫാറ്റിലിവർ, തൈറോയിഡ്, ഗർഭാശയ മുഴകൾ തുടങ്ങിയ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനും നിയന്ത്രിച്ചു നിർത്താനും ഈ ഡയറ്റിലൂടെ സാധിക്കും.