Thursday, 23rd January 2025
January 23, 2025

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ;ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

  • November 7, 2019 4:00 pm

  • 0

തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.സനല്‍ കുമാറാണ് അറസ്റ്റിലായത്.ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ ‍.

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവൻകോണത്തെ ക്ലിനിക്കില്‍ എത്തിയിരുന്നു. ഇവിടെ വെച്ച് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

നവംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.