
രാഷ്ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും
March 3, 2021 10:02 am
0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പ് എടുക്കും. രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈയ്‌ക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക.
രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്‌പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കൊവിഡ് വാക്‌സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ഡോ ഹര്‍ഷവര്‍ദ്ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പളളി, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.