സ്വര്‍ണ വില കൂടി; പവന് 280 രൂപകൂടി 34,440 രൂപയിലെത്തി
March 1, 2021 12:20 pm
0
കോഴിക്കോട്: അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണത്തിന് വീണ്ടും വില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രമിന് 4305 രൂപയും പവന് 34440 രുപയുമായി.
ഇതിന് മുമ്ബ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വില കൂടിയത്. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഒരുപവന് 35080 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞു. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് ഈ ദിവസങ്ങളില്‍ കുറഞ്ഞത്.
2020 ജനുവരി ഒന്നിന് സ്വര്‍ണവില പവന് 29,000 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നായതോടെ 30,400 രൂപ, മാര്‍ച്ച് ഒന്ന്– 31120, ഏപ്രില്‍ ഒന്ന്– 31360, മേയ് ഒന്ന്– 34080, ജൂണ്‍ ഒന്ന്– 34880, ജൂലൈ ഒന്ന്– 35840, ആഗസ്റ്റ് ഒന്ന്– 40160, സെപ്റ്റംബര്‍ ഒന്ന്– 37800, ഒക്ടോബര്‍ ഒന്ന്– 37280, നവംബര്‍ ഒന്ന്– 37680, ഡിസംബര്‍ ഒന്ന്– 35920 എന്നിങ്ങനെയായിരുന്നു സ്വര്‍ണവില.
മാര്‍ച്ച് അവസാനം തുടങ്ങിയ ലോക്ഡൗണ്‍ ജൂലൈയില്‍ അവസാനിക്കുമ്ബോള്‍ വില വന്‍തോതില്‍ ഉയര്‍ന്നു. വന്‍കിട കോര്‍പറേറ്റുകളടക്കം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയതാണ് വില ഉയരാന്‍ കാരണമായത്. ആഗസ്റ്റ് ഏഴിനുശേഷമാണ് വില ഇടിഞ്ഞുതുടങ്ങിയത്.