
വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സൗജന്യം
February 26, 2021 4:33 pm
0
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി നടത്തുമെന്നും കെകെ ശൈലജ ടീച്ചര്‍.
കൊവിഡ് പ്രതിരോധത്തില്‍ മാത്രമല്ല മറ്റ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കേരളത്തിനായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് ഇതര രോഗങ്ങള്‍ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കിയതോടെ കൊവിഡ് മരണങ്ങള്‍ മാത്രമല്ല മറ്റ് മരണങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞു.
കേരളത്തില്‍ കൊവിഡ് കാലത്ത് ആരും പട്ടിണി കിടന്നിട്ടില്ലെന്നും വാക്‌സിനേഷന്റെ ഏറ്റവും കൂടുതല്‍ ഗുണം കേരളത്തിനാണ് ലഭിക്കുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും കൊവിഡ് മാനദണ്ഡം തുടരണമെന്നും.ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ ഡോസ് വാക്‌സിന്‍ 100 ശതമാനം പൂര്‍ത്തിയായെന്നും ആരോഗ്യമന്ത്രി അറിയിച്ചു.