Thursday, 1st May 2025
May 1, 2025

കൊടകരയില്‍ കെഎസ്‌ആര്‍ടിസി ബസ് കണ്ടയ്‌നര്‍ ലോറിയില്‍ ഇടിച്ച്‌ അപകടം

  • February 26, 2021 4:28 pm

  • 0

സൂപ്പര്‍ ഫാസ്റ്റാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ അധികം യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

പരിക്കേറ്റ യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കുകയാണ്.