Thursday, 23rd January 2025
January 23, 2025

മഹ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ഇന്ത്യ-ബംഗ്ലാദേശ് രാജ്‌കോട്ട് ട്വന്റി-20

  • November 7, 2019 2:00 pm

  • 0

ഇന്ത്യബംഗ്ലാദേശ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഗുജറാത്തിലെ രാജ്കോട്ട് വേദിയാകുമ്പോള്‍ ഭീഷണിയാകുന്നതും മഹ ചുഴലിക്കാറ്റാണ്.മഹ ചുഴലിക്കാറ്റിന്റെ ഭീഷണിക്കു നടുവിലാണ് ഗുജറാത്ത്. മഹ ആഞ്ഞടിച്ചാല്‍ മത്സരം ഉപേക്ഷിക്കേണ്ടിവരും.

മത്സരം ഉപേക്ഷിച്ചാല്‍ ആദ്യകളിയില്‍ തോറ്റ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവും. വ്യാഴാഴ്ച രാത്രി ഏഴുമുതല്‍ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടതായിരുന്നു ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി സമ്മാനിച്ചത്. എന്നാല്‍, ടീം അതുപോലെ നിലനിര്‍ത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ പുറത്തിരിക്കേണ്ടിവരും.

ഡല്‍ഹിയില്‍ ഫോം കണ്ടെത്താതിരുന്ന ലോകേഷ് രാഹുലിനെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ സഞ്ജു കളിക്കുകയുള്ളൂ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്ത് തുടരും. ബംഗ്ലാദേശ് അതേ ടീമുമായാണ് കളിക്കുക. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് രാജ്കോട്ടിലേത്.