Thursday, 1st May 2025
May 1, 2025

മലപ്പുറത്ത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍, പീഡനം മയക്കുമരുന്നിന് അടിമയാക്കിയ ശേഷം

  • February 24, 2021 4:31 pm

  • 0

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്ക് മരുന്ന് നല്‍കി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പോലീസ് പറയുന്നു.

വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതികള്‍ മയക്കു മരുന്ന് എത്തിച്ചു കൊടുത്തു. പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും തുടര്‍ന്നു. യുവാവിന്റെ സുഹൃത്തുക്കളും മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. ബാല ക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി.