മരടിലെ ,ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല; നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി
February 24, 2021 3:46 pm
0
ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല, നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി.
നഷ്ടപരിഹാരം കെട്ടിവെക്കാത്ത പക്ഷം റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു.
ആറ് ആഴ്ച ആണ് നഷ്ടപരിഹാര തുക കെട്ടിവെക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം. 9.25 കോടി ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ നല്‍കണം.
ഇതില്‍ ഇതുവരെ നല്‍കിയത് 2.89 കോടി രൂപ മാത്രമാണ്. പതിനഞ്ചര കോടി നല്‍കേണ്ട ജയിന്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ രണ്ട് കോടി രൂപയാണ് കൈമാറിയത്.
ആല്‍ഫ സെറീന്‍ 17.5 കോടിയും ഹോളി ഫെയ്ത്ത് 19.25 കോടിയും നല്‍കണം. പക്ഷേ ഇതുവരെ ഒരു രൂപയും ഈ രണ്ട് നിര്‍മാതാക്കളും നല്‍കിയിട്ടില്ല.
തുക കെട്ടിവെച്ചാല്‍ ഉടന്‍ കണ്ടുകെട്ടിയ ആസ്തികള്‍ തിരികെ നല്‍കാന്‍ അനുമതി നല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.