സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
February 24, 2021 1:08 pm
0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. 400റോളം പുതിയ തസ്തിക സൃഷ്ടിച്ചു.
പൊലീസില്‍ 131 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സ്‌കൂളുകളിലും കാംകോയില്‍ തസ്തികകള്‍ ഉണ്ടാക്കും. ഐടി മേഖലയില്‍ ഉള്ളവര്‍ക്ക് ക്ഷേമനിധി തുടങ്ങുമെന്നും തീരുമാനം. 35 വര്‍ഷത്തിന് ശേഷം കേരളാ പൊലീസില്‍ പുതിയ ബറ്റാലിയന്‍ കെപിഎ-6 തുടങ്ങും. സര്‍വകലാശാല ജീവനക്കാരുടെ ശമ്ബളപരിഷ്കരണം അംഗീകരിച്ചു.
ഈ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് നേരത്ത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ഇവര്‍ അവസാനിപ്പിച്ചു.