ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്‌സിന് കാര്‍ അപകടത്തില്‍ ഗുരുതര പരുക്ക്
February 24, 2021 12:54 pm
0
കാലിഫോര്‍ണിയ: ഗോള്‍ഫ് ഇതിഹാസ താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. എന്നാല്‍ അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം.
നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്‌സിന്റെ വാഹനം.
മീഡിയനില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
അപകട സമയത്ത് വുഡ്‌സ് മാത്രമാണ് കാറിലുണ്ടായത്. കാറിന്റെ മുന്‍പിലെ വിന്‍ഡ്ഷീല്‍ഡ് പൊളിച്ചാണ് ഫയര്‍ഫൈറ്റേഴ്‌സ് വുഡ്‌സിനെ പുറത്തെടുത്തത്. ഈ സമയം വുഡ്‌സ് ബോധവാനായിരുന്നതായും, സംസാരിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു.