കോവിഡ് വാക്‌സിന്‍ ഫലം കണ്ടു ; ബ്രിട്ടന്‍ സാധാരണ നിലയിലേക്ക്
February 24, 2021 11:59 am
0
ബ്രിട്ടന്‍ : ബ്രിട്ടനില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച റോഡ് മാപ്പ് അവതരിപ്പിച്ചു. വാക്‌സിനേഷന്‍ ഫലം കണ്ടതിനാലാണ് പുതിയ തീരുമാനം.
ജൂണ്‍ 21ഓടെ പൂര്‍ണമായും ബ്രിട്ടനെ സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം. ആഭ്യന്തര– വിദേശ വിമാനയാത്രകളെല്ലാം ഈസമയത്ത് പുനരാരംഭിക്കും. മാര്‍ച്ച് എട്ടുമുതല്‍ നാല് ഘട്ടങ്ങളായാണ് ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് വരുത്തുന്നത്. ആദ്യ ഘട്ടത്തില്‍ സ്കൂളുകള്‍ തുറക്കും.
രണ്ടാംഘട്ടത്തില്‍ കടകളും ബാര്‍ബര്‍ഷോപ്പുകളും ജിമ്മുകളും ഉള്‍പ്പെടെയുള്ളവര്‍ തുറക്കും. ഏപ്രില്‍ 12 മുതല്‍ രണ്ടാം ഘട്ടം ആരംഭിക്കും. മേയ് 17ന് മൂന്നാംഘട്ടത്തില്‍ സോഷ്യല്‍ കോണ്‍ടാക്‌ട് നിയമങ്ങളില്‍ ഇളവ് അനുവദിക്കും. ആളുകള്‍ക്ക് ഒത്തുകൂടാന്‍ അനുമതി നല്‍കുന്നത് ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളും പരിധി വെച്ച് തുറന്നേക്കും.