Thursday, 1st May 2025
May 1, 2025

ഇന്ധനവില വര്‍ധന; തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 93 കടന്നു

  • February 24, 2021 11:12 am

  • 0

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 48 പൈസയും ഡീസലിന് 86 രൂപ 11 പൈസയും ആയി.

തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയും ഡീസലിന് 87 രൂപ 60 പൈസയും കടന്നു. ഈ മാസം പെട്രോളിന് നാലര രൂപയും ഡീസലിന് നാലു രൂപ തൊണ്ണൂറ്റി രണ്ട് പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ രണ്ടുദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. തുടര്‍ച്ചയായുള്ള പെട്രോള്‍ വില വര്‍ധനയില്‍ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇനിയും വില വര്‍ധിപ്പിക്കുമോ എന്നുള്ള ആശങ്കയിലാണ് ജനം.