Tuesday, 22nd April 2025
April 22, 2025

സംസ്ഥാനത്ത് 57 അതിവേഗ സ്‌പെഷൽ കോടതികൾ ആരംഭിക്കും;മുഖ്യമന്ത്രി പിണറായി വിജയൻ

  • November 7, 2019 1:00 pm

  • 0

സംസ്ഥാനത്ത് 57 അതിവേഗ സ്‌പെഷൽ കോടതികൾ പോക്‌സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ആരംഭിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതിനു തുക വകയിരുത്തുമെന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് എം.ഉമ്മർ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

കുട്ടികൾ ലൈംഗികാക്രമണം നേരിടുന്ന സംഭവങ്ങളിൽ വേഗം നിയമനടപടി കൈക്കൊള്ളണമെന്ന കർശന നിലപാടാണു സർക്കാരിന്. നിലവിൽ പോക്‌സോ കേസുകൾക്കായി 14 ജില്ലകളിലും അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് തലത്തിലുള്ള ഒരു കോടതി പ്രത്യേകമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിൽ പോക്‌സോ കേസുകൾക്കു മാത്രമായി പ്രത്യേക കോടതി ആരംഭിക്കാനും അനുമതി നൽകി. കുട്ടികൾക്കു ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിനു പാഠ്യപദ്ധതിയിൽ ഇടം നൽകുമെന്നും