Thursday, 1st May 2025
May 1, 2025

നിങ്ങള്‍ ജോലി ചെയ്യുന്നു, മറ്റാരോ ലാഭം കൊയ്യുന്നു; മത്സ്യത്തൊഴിലാളികളോട് രാഹുല്‍

  • February 24, 2021 9:46 am

  • 0

കൊല്ലം: മത്സ്യത്തൊഴിലാളികളെ സര്‍ക്കാറുകള്‍ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അടിക്കടിയുള്ള ഇന്ധന വില വര്‍ധന അവരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയെന്നും രാഹുല്‍ പറഞ്ഞു. കൊല്ലം തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍. പുലര്‍ച്ചെ കടലില്‍ പോയി വന്ന ശേഷമാണ് രാഹുല്‍ അവരുമായി സംവദിച്ചത്.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി നേരിട്ട് അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാകാം നേതാക്കള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അത് മുടക്കി. കടലിനോട് യുദ്ധം ചെയ്താണ് നിങ്ങള്‍ ജോലി ചെയ്യുന്നത്. നിങ്ങളാണ് ജോലി ചെയ്യുന്നത്എന്നാല്‍ ലാഭം മറ്റാര്‍ക്കോ കിട്ടുന്നു‘ – രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിഇത്ര വലിയ ശ്രമങ്ങള്‍ കടലില്‍ നടത്തിയിട്ടും കടലില്‍ നിന്ന് ഒന്നും കിട്ടിയില്ല. വല വിരിച്ചപ്പോള്‍ നിറയെ മത്സ്യം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത് ശൂന്യമായിരുന്നു. എല്ലാ ദിവസവും പെട്രോള്‍ഡീസല്‍ വില എല്ലാ ദിവസവും വര്‍ധിക്കുന്നു. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലേക്കാം. എന്നാല്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും.

മത്സ്യത്തൊഴിലാളികളോട് ഞാന്‍ ഇന്‍ഷുറന്‍സുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു അവരുടെ ഉത്തരം. ഇപ്പോള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച്‌ എനിക്ക് അവബോധമുണ്ട്. നിങ്ങളെ മനസ്സിലാക്കാന്‍ എനിക്കാകും. ഞാന്‍ ഒരു ദിവസം മാത്രമാണ് വല വിരിച്ചത്. നിങ്ങള്‍ എല്ലാ ദിവസവു ചെയ്യുന്നു. നിങ്ങളുടെ തൊഴിലിനെ ബഹുമാനിക്കുന്നു. ഞാന്‍ നിങ്ങള്‍ ചെയ്യുന്നതിനെ ആരാധിക്കുന്നു. നമ്മള്‍ മീന്‍ കഴിക്കുന്നുണ്ട്. എന്നാല്‍ അതിനു പിന്നിലെ അധ്വാനത്തെ കുറിച്ച്‌ നാം അറിയാറില്ല‘- രാഹുല്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.