Thursday, 23rd January 2025
January 23, 2025

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു

  • February 22, 2021 12:15 pm

  • 0

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. സെന്‍സെക്‌സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തില്‍ 14,953ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 1117 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 888 ഓഹരികള്‍ നഷ്ടത്തിലുമാണ്. 107 ഓഹരികള്‍ക്ക് മാറ്റമില്ല. വില്പന സമ്മര്‍ദമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍.

ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ജൂബിലന്റ് ഫുഡ്‌സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവരത്തിലെത്തി.

ഐടിസി, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.