ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല; കട ലേലം സമ്പൂര്‍ണപരാജയം
November 7, 2019 12:00 pm
0
അടിസ്ഥാനതുക പതിനഞ്ചുശതമാനം കുറച്ചിട്ടും ശബരിമലയിലെ കടകള്‍ ലേലംപിടിക്കാന്‍ ആളില്ല.തിരുവിതാംകൂർ ദേവസ്വം ബോർഡ് കടകളുടെയും വിൽപനസ്ഥാപനങ്ങളുടെയും ലേലം ആണ് നടന്നത്. ഇരുനൂറ്റി ഇരുപത് കടകള്‍ പമ്പയിലും സന്നിധാനത്തുമായി ലേലത്തില്‍വച്ചപ്പോള്‍ പന്ത്രണ്ടുകടകള്‍ മാത്രമാണ് വിറ്റുപോയത്. ഹോട്ടലുകള്‍ ഏറ്റെടുത്തുനടത്താന്‍ ഇത്തവണയും ആരും മുന്നോട്ടുവന്നില്ല.
പന്ത്രണ്ടു കടകള്‍മാത്രമാണ് ലേലത്തില്‍ പോയത്. ഒറ്റ ഹോട്ടല്‍പോലും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ അതേ അവസ്ഥതന്നെ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികള്‍. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി എന്ത് നിലപാടെടുക്കുമെന്നതു വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.
ബാങ്ക് ഗാരന്റി നല്‍കണമെന്ന വ്യവസ്ഥയും വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും കഴിഞ്ഞവര്‍ഷത്തെ കെടുതിയില്‍ നിന്ന് കരകയറിയിട്ടില്ല. വായ്പ തിരിച്ചടവുമുടങ്ങിയതു കാരണം ജപ്തിഭീഷണിയും നേരിടുന്നു.
ഈ മാസം പതിനേഴിനാണ് മണ്ഡലക്കാലം തുടങ്ങുന്നത്. അതിന് മുമ്പ് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ഭാരിച്ച വെല്ലുവിളിയാണ് ദേവസ്വം ബോര്‍ഡിന് മുന്നിലുള്ളത്.