Wednesday, 30th April 2025
April 30, 2025

ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടു പോയി

  • February 22, 2021 10:05 am

  • 0

ആലപ്പുഴമാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ വീടാക്രമിച്ച്‌ അജ്ഞാത സംഘംതട്ടിക്കൊണ്ടുപോയി. ആലപ്പുഴ മാന്നാറില്‍ കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാല് ദിവസങ്ങള്‍ക്ക് മുമ്ബാണ് ബിന്ദു ഗള്‍ഫില്‍നിന്നെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വീടിന്റെ വാതില്‍ തകര്‍ത്ത ശേഷം ബലംപ്രയോഗിച്ച്‌ ബിന്ദുവിനെ തട്ടികൊണ്ടുപോവുകയായിരുന്നു.

സംഭവത്തില്‍ മാന്നാര്‍ പോലിസ് കേസെടുത്തു. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ബിന്ദു. 15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നുവീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത് പതിനഞ്ച് പേര്‍ കമ്ബി വടിയും വടിവാളുമായി നിന്നിരുന്നു. പോലിസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്ബ് വാതില്‍ പൊളിച്ച്‌ അക്രമികള്‍ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാര്‍ ആരോപിച്ചു.

ബിന്ദു ഗള്‍ഫില്‍നിന്ന് വന്ന ശേഷം രണ്ടുപേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടിരുന്നു. ഇവരുടെ ചിത്രം വീട്ടുകാര്‍ പോലിസിന് കൈമാറി. ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണമുണ്ടോയെന്ന് അന്വേഷിച്ച്‌ ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍, ബിന്ദു ഇത് നിഷേധിച്ചതോടെ ആളുമാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലിസ് പരിശോധിച്ചുവരികയാണ്.